കൊച്ചി: ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗിന്റെ ബ്രാൻഡായ വിപ്രോ ബ്രാഹ്മിൻസ് ആറ് പുതിയ മില്ലറ്റ് ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ചു. മില്ലറ്റുകളുടെ പോഷകഗുണങ്ങൾ നിലനിർത്തിക്കൊണ്ട് മികച്ച രുചി ഉറപ്പാക്കുന്നതിനായി പ്രത്യേക റോസ്റ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഉൽപ്പന്നങ്ങൾ വികസിപ്പിച്ചിരിക്കുന്നത്.

പുതിയ ശ്രേണിയിൽ ഫോക്സ്‌ടെയിൽ, ലിറ്റിൽ, ബ്രൗൺടോപ്പ്, ബാർൺയാർഡ്, കോഡോ, പ്രോസോ എന്നീ ആറ് ഇനം മില്ലറ്റുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഗ്ലൂട്ടൻ രഹിതമായ ഈ ഉൽപ്പന്നങ്ങൾ നാരുകളും പ്രോട്ടീനും അടങ്ങിയ പോഷകസമൃദ്ധമായ ഭക്ഷണമാണ്. ബിരിയാണി, അപ്പം, പായസം തുടങ്ങി ദൈനംദിന വിഭവങ്ങൾ തയ്യാറാക്കാൻ ഇവ ഉപയോഗിക്കാം. 500 ഗ്രാം പാക്കറ്റിന് 149 രൂപയാണ് വില.

നിലവിൽ കേരളത്തിലും കർണാടകയിലുമുള്ള പ്രധാന റീട്ടെയിൽ സ്റ്റോറുകളിലും Swiggy  Instamart വഴിയും ഉൽപ്പന്നങ്ങൾ ലഭ്യമാണ്. സമീപഭാവിയിൽ വിവിധ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലേക്കും വിതരണം വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഇക്കാലത്തെ ഉപഭോക്താക്കളുടെ ആരോഗ്യബോധമുള്ള ഭക്ഷണരീതികളുമായി പരമ്പരാഗത പാചകശൈലിയെ ബന്ധിപ്പിക്കുന്ന ഉൽപ്പന്നങ്ങളാണ് ബ്രാഹ്മിൻസ് മില്ലറ്റ്സ് ശ്രേണിയിലൂടെ അവതരിപ്പിക്കുന്നതെന്ന് വിപ്രോ ഫുഡ്സ് പ്രസിഡന്റ് അനിൽ ചുഗ് പറഞ്ഞു.

ദൈനംദിന പാചകത്തിന് ആവശ്യമായ സൗകര്യവും സ്ഥിരതയാർന്ന ഗുണനിലവാരവും ഉറപ്പാക്കുന്ന രീതിയിലാണ് പുതിയ ശ്രേണി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് വിപ്രോ ഫുഡ്‌സിന്റെ ബ്രാഹ്മിൻസ് ആൻഡ് നിറപറ ബിസിനസ് ഹെഡ് സണ്ണി തോമസ് അറിയിച്ചു.
365 ദിവസത്തെ ഷെൽഫ് ലൈഫുള്ള ആധുനിക പാക്കേജിംഗിലാണ് ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ചിരിക്കുന്നത്.
Source: Accurate Media | Based on the official press release
Updated:6 Jul 2026