കൊച്ചി: അമർനാഥ് തീർത്ഥാടനത്തിന് എത്തുന്ന ലക്ഷക്കണക്കിന് ഭക്തർക്കും സുരക്ഷാ സേനയ്ക്കും പ്രാദേശിക ഭരണകൂടത്തിനും തടസ്സമില്ലാത്ത ആശയവിനിമയം ഉറപ്പാക്കുന്നതിനായി ഭാരതി എയർടെൽ അമർനാഥ് തീർത്ഥാടന പാതയിലുടനീളം മൊബൈൽ നെറ്റ്‌വർക്ക് വ്യാപിപ്പിച്ചു.
നേരത്തെ കവറേജ് ലഭ്യമായിരുന്ന ബാൽതാൽ ബേസ് ക്യാമ്പിന് പുറമെ ചന്ദൻവാരി, പിസു ടോപ്, ബേതാബ് താഴ്‌വര എന്നിവിടങ്ങളിലാണ് പുതിയ അത്യാധുനിക മൊബൈൽ ടവറുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ ദുർഘടമായ മലനിരകളിലൂടെയുള്ള തീർത്ഥാടന പാതയിൽ ഹൈ-സ്പീഡ് മൊബൈൽ ഡാറ്റയും വ്യക്തമായ വോയ്‌സ് കോളുകളും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
തീർത്ഥാടകരുടെ സുരക്ഷയും അടിയന്തര ആശയവിനിമയ സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ജമ്മു-കശ്മീർ സർക്കാർ, കേന്ദ്ര സുരക്ഷാ ഏജൻസികൾ, പ്രാദേശിക ഭരണകൂടം എന്നിവരുമായി സഹകരിച്ചാണ് നെറ്റ്‌വർക്ക് വിപുലീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
പുതിയ നെറ്റ്‌വർക്ക് സംവിധാനത്തിലൂടെ മെച്ചപ്പെട്ട വോയ്‌സ് സേവനവും അതിവേഗ ഡാറ്റാ കണക്ടിവിറ്റിയും ലഭ്യമാകുമെന്ന് എയർടെൽ അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷാ സംവിധാനങ്ങളുടെ ഏകോപനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പ്രതിവർഷം അമർനാഥ് യാത്രയിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്ക് മികച്ച ഡിജിറ്റൽ സേവനങ്ങൾ ഉറപ്പാക്കുന്നതിനും ഈ വികസനം സഹായകരമാകുമെന്ന് കമ്പനി വ്യക്തമാക്കി
Source: Accurate Media | Based on the official press release