Voc Media Business Desk

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് റെക്കോർഡ് കുതിപ്പ്. ഇന്നലെ ഈ മാസത്തെ ഉയർന്ന നിരക്കിൽ വ്യാപാരം നടന്ന വിപണിയിലാണ് ഇന്നത്തെ റെക്കോർഡ് നിരക്ക് എന്നതും ശ്രദ്ധേയമാണ്. രാജ്യത്ത് സ്വർണ്ണ ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തിയതിന് പിന്നാലെയാണ്  വില വർദ്ധനവ് ഉണ്ടായിരിക്കുന്നത്.
ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,23,120 രൂപയായി ഉയർന്നു. ഗ്രാമിന് 15,390 രൂപയാണ് വിപണന നിരക്ക്. 
സമീപകാലത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം ഒരു പവൻ സ്വർണ്ണത്തിന് 12,000 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 15,390 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഇന്നലെ അർധരാത്രി മുതൽ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിനും വെള്ളിക്കും 15 ശതമാനം ഈടാക്കുമെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനത്തിന് പിന്നാലെയാണ് വില കയറ്റം. നിലവിൽ 6 ശതമാനമാണ് നികുതിക്ക്  
കേരളത്തിൽ വിവാഹ സീസൺ സജീവമായ ഘട്ടത്തിൽ സ്വർണ്ണവിലയിലുണ്ടാകുന്ന ഈ വർദ്ധനവ് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. രാജ്യത്തെ വ്യാപാര കമ്മി കുറയ്ക്കുന്നതിനും രൂപയെ ശക്തിപ്പെടുത്തുന്നതിനുമായി കേന്ദ്ര സർക്കാർ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തിയിരുന്നു.
സ്വർണ്ണത്തിന്റെ അടിസ്ഥാന വിലയോടൊപ്പം പണിക്കൂലി, 3 ശതമാനം ജിഎസ്ടി (GST), ഹാൾമാർക്കിംഗ് ചാർജുകൾ എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് ശരാശരി 1.25 ലക്ഷം രൂപയോളം ഉപഭോക്താക്കൾ നൽകേണ്ടി വരും. വരും ദിവസങ്ങളിൽ അക്ഷയതൃതീയ എത്തുന്നതോടെ വിപണിയിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുന്നതോടെ വില ഇനിയും ഉയരാനാണ് സാധ്യത.
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണവില ഇടിഞ്ഞു. ഇറാൻ - യുഎസ് യുദ്ധത്തിന് പരിഹാരമാകാത്തതും യുഎസിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിനേക്കാൾ വർധിച്ചതുമാണ് കാരണം. യുഎസിലെ പണപ്പെരുപ്പ കണക്കുകൾ പുറത്തുവന്നതോടെ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയും മങ്ങി. രാജ്യാന്തര വിപണിയിൽ ഔൺസിന് 4676 ഡോളറിലേക്ക് താഴ്ന്ന സ്വർണം നിലവിൽ 4,696 ഡോളറിലാണ്